ബംഗാളിൽ ‘നിശബ്ദ ജനസംഖ്യാ അധിനിവേശ’മെന്ന് ബിജെപി എംപി; ഗോവയ്ക്കുവേണ്ടിയുള്ള ബിൽ അവതരിപ്പിച്ചു
Mail This Article
ന്യൂഡൽഹി∙ ബംഗാളിൽ ‘നിശബ്ദ ജനസംഖ്യാ അധിനിവേശ’മെന്ന് ബിജെപി എംപി സമിക് ഭട്ടാചാര്യ. സംസ്ഥാനത്തെ വ്യാജ കറൻസി നോട്ടുകൾക്കു കാരണക്കാർ കുടിയേറ്റ തൊഴിലാളികളാണെന്നും രാജ്യസഭയിൽ അദ്ദേഹം പറഞ്ഞു. ‘‘ബംഗാളിന് ആഭ്യന്തര സുരക്ഷാ ഭീഷണിയുണ്ട്. കുടിയേറ്റ തൊഴിലാളികൾ കാരണം വ്യാജ കറൻസി നോട്ടുകളും വ്യാജ ആധാർ കാർഡും സംസ്ഥാനത്തേക്ക് എത്തുന്നു. ബംഗ്ലദേശുമായി അതിർത്തി പങ്കിടുന്നതിനാൽ സംസ്ഥാനത്ത് നിശബ്ദ ജനസംഖ്യാ അധിനിവേശം ഉണ്ട്’’ – അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഗോവ നിയമസഭയിൽ എസ്ടി പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള ബിൽ ലോക്സഭയിൽ നിയമന്ത്രി അർജുൻ മേഘ്‌വാൾ അവതരിപ്പിച്ചു. നിലവിൽ നിയമസഭയിൽ എസ്ടി സംവരണ സീറ്റുകളില്ല. റീഅഡ്ജസ്റ്റ്മെന്റ് ഓഫ് റെപ്രസെന്റേഷൻ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സ് ഇൻ അസംബ്ലി കോൺസ്റ്റിറ്റുവൻസീസ് ഓഫ് ദി സ്റ്റേറ്റ് ഓഫ് ഗോവ ബിൽ, 2024 എന്നാണ് ബില്ലിന്റെ പേര്. വഖഫ് ബോർഡുകളുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിയമഭേദഗതികൾ ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ധനബിൽ ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വയ്ക്കും.