ADVERTISEMENT

തിരുവനന്തപുരം∙ വിദ്യാഭ്യാസ മേഖലയില്‍ ഘടനാപരമായ സമഗ്ര മാറ്റം ശുപാര്‍ശ ചെയ്ത് ഡോ.എം.എ.ഖാദര്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒറ്റയടിക്ക് പൂര്‍ണമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഖാദറിന്റെ വിമര്‍ശനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും മന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നതിനേക്കാള്‍ കുട്ടികള്‍ എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളിലാണ് പഠിക്കുന്നത്. പല കാര്യങ്ങളും ഒറ്റയടിക്ക് നടപ്പാക്കാന്‍ കഴിയില്ല. ഖാദര്‍ കമ്മിറ്റി സമര്‍പ്പിച്ച് രണ്ട് റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അത്തരത്തില്‍ വിദഗ്ധര്‍ നല്‍കുന്ന മുഴുവന്‍ നിര്‍ദേശങ്ങളും ശുപാര്‍ശകളും നടപ്പാക്കാന്‍ കഴിയുമോ. ചില കാര്യങ്ങള്‍ പെട്ടെന്ന് നടപ്പാക്കും. മറ്റു ചിലത് കുറച്ചു നാളത്തേക്ക് മാറ്റിവയ്‌ക്കേണ്ടിവരും. അതില്‍ ആരും ബേജാര്‍ ആകേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. 

സമുദായ സംഘടനകളടക്കം എതിര്‍ക്കുന്ന സ്‌കൂള്‍ സമയമാറ്റ നിര്‍ദേശം നടപ്പാക്കില്ലെന്നും എയ്ഡഡ് സ്‌കൂള്‍ നിയമനം പബ്ലിക്ക് സർവിസ് കമ്മിഷനു വിടുന്നതു പരിഗണനയിലില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിക്കഴിഞ്ഞു. പല നിര്‍ദേശങ്ങളും പ്രായോഗികമല്ലെന്നും സമൂഹത്തിന്റെയും അധ്യാപക സംഘടനകളുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാകും നടപ്പാക്കുകയെന്നും അദ്ദേഹം പറയുന്നു.

അതേസമയം, കമ്മിഷന്‍ ശുപാര്‍ശകള്‍ വളരെ നേരത്തേ നടപ്പാക്കേണ്ടതായിരുന്നുവെന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിച്ചാലേ നമ്മുടെ കുട്ടികള്‍ രക്ഷപ്പെടുകയുള്ളൂവെന്നും ഡോ. എം.എ.ഖാദര്‍ പറഞ്ഞു.

English Summary:

V Sivankutty on Education Reform: Government Open to Dialogue, Prioritizes Practicality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com