ADVERTISEMENT

കൽപറ്റ∙ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, ഗുജറാത്തിലെ മച്ചു ഡാം ദുരന്തത്തെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ മോർബി സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തം നടന്നത് 1979 ഓഗസ്റ്റ് 11നായിരുന്നു. മച്ചു ഡാം തകർന്ന് മരിച്ചത് ആയിരങ്ങളാണ്. അന്ന് രാജ്കോട്ട് ജില്ലയിലായിരുന്നു മോർബി. ഇന്ന് മോർബി ഒരു ജില്ലയാണ്. ടൈൽ ഫാക്ടറികളുടെ കേന്ദ്രമാണ് ഇന്ന് മോർബി.

‘‘വലിയ ദുരന്തത്തെ ഞാനും അടുത്തറിഞ്ഞിട്ടുണ്ട്. 1979ൽ ഗുജറാത്തിലെ മോർബിയിൽ ഡാം തകർന്ന് നിരവധിപേർ മരിച്ചു. വലിയ മഴയിലാണ് ഡാം തകർന്നത്. വെള്ളം ജനവാസമേഖലയിലേക്ക് പാഞ്ഞെത്തി. നിരവധി ആളുകൾ മരിച്ചു. വീടുകൾക്ക് മുകളിൽ മണ്ണും ചെളിയും അടിഞ്ഞു. രക്ഷാപ്രവർത്തകരുടെ കൂട്ടത്തിൽ അന്ന് ഞാനുമുണ്ടായിരുന്നു. എനിക്ക് വയനാട്ടിലെ ജനങ്ങളുടെ പ്രയാസം മനസ്സിലാകും. കുടുംബാംഗങ്ങൾ മണ്ണിനടിയിലായവരുടെ ദുഃഖം വലുതാണ്. സർക്കാർ അവരോടൊപ്പമുണ്ട്. കേന്ദ്ര സർക്കാർ എല്ലാ സഹായവും ചെയ്യും’’– പ്രധാനമന്ത്രി പറഞ്ഞു.

വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കലക്ടറേറ്റിലെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Narendra Modi Took Part In Rescue Operation During The 1979 Morbi Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com