ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി മാധബി; പുട്ടിന്റെ കാൽനൂറ്റാണ്ട്: അറിയാം പ്രധാന വാർത്തകൾ
Mail This Article
1). അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനം ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപഴ്സന്‍ മാധബി പുരി ബുച്ച്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പ്രസ്താവനയിൽ വ്യക്തമാക്കി.
വായിക്കാം: ‘ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകം; ഹിൻഡൻബർഗിന്റേത് അടിസ്ഥാനരഹിതമായ ആരോപണം’
2). ഇരുപത്തിയഞ്ചു വർഷത്തിനിടെ യുഎസിൽ അഞ്ചു പുതിയ പ്രസിഡന്റുമാരുണ്ടായി. ജോർജ് ഡബ്ല്യു.ബുഷും ബറാക് ഒബാമയും രണ്ടുവട്ടം തിരഞ്ഞെടുക്കപ്പെട്ടു. യുകെയിൽ എട്ടു പുതിയ പ്രധാനമന്ത്രിമാരുണ്ടായി. മിക്കവാറും ലോകരാജ്യങ്ങളിൽ ഭരണാധികാരികൾ ഉദിച്ചസ്തമിച്ചു. പക്ഷേ ഇക്കാലമത്രയും റഷ്യയിൽ വ്ലാഡിമിർ വ്ലാഡിമിറോവിച്ച് പുട്ടിൻ മാത്രമേയുണ്ടായിരുന്നുള്ളൂ, ബാക്കിയെല്ലാം പാവകളായിരുന്നു.
വായിക്കാം: കാൽനൂറ്റാണ്ടായി ഒരേയൊരു പുട്ടിൻ; ആ ഉരുക്കുമുഷ്ടിയിൽ ഭയന്നുറങ്ങുന്ന റഷ്യ
3). ബംഗ്ലദേശിലെ പ്രക്ഷോഭത്തിനും അട്ടിമറിക്കും പിന്നിൽ യുഎസ് ആണെന്നു മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ബംഗ്ലദേശ് ജനതയെ അഭിസംബോധന ചെയ്യാൻ തയാറാക്കിയിരുന്ന പ്രസംഗത്തിലാണ് ഹസീനയുടെ ആരോപണം. ഈ പ്രസംഗത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തായത്.
വായിക്കാം: ‘യുഎസ് ഗൂഢാലോചന; മൃതദേഹ ഘോഷയാത്ര കാണാൻ താൽപര്യമില്ല’: ഹസീനയുടെ കത്ത് പുറത്ത്
4). ചേർത്തല സ്വദേശിനിയായ യുവതി മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന് പൊലീസ്. പോസ്റ്റുമോർട്ടത്തിനുശേഷം ഡോക്ടർമാർ ഇക്കാര്യം അറിയിച്ചതായി ചേർത്തല പൊലീസ് പറഞ്ഞു. ചേർത്തല 17–ാംവാർഡ് ദേവീ നിവാസിൽ ജയാനന്ദന്റെയും മീരാഭായിയുടെയും മകൾ ഇന്ദു (42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ദു മരിക്കുന്ന ദിവസം തുമ്പച്ചെടി തോരൻ കഴിച്ചിരുന്നു. തോരൻ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയം കുടുംബത്തിനുണ്ടായിരുന്നു.
വായിക്കാം:ഇന്ദു മരിച്ചത് ഹൃദയാഘാതം മൂലം; തുമ്പച്ചെടി തോരൻ വില്ലനായോ എന്നറിയാൻ രാസപരിശോധന
5). തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് പ്രതികൾ മറവു ചെയ്തത്.