ADVERTISEMENT

തിരുവനന്തപുരം∙ ഹിൻഡൻബർഗ് – സെബി വിവാദത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പോരാട്ടം ശക്തിപ്പെടുത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസും ഇന്ത്യാ മുന്നണിയും വിഷയത്തിൽ ശക്തമായ സമ്മർദം ഉയർത്തും. സെബിക്കെതിരെ ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.

രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് സംഭവിച്ചിരിക്കുന്നത്. ആരോപണങ്ങൾ ഉയർന്നിട്ടും സെബി ചെയർപഴ്സൻ രാജിവയ്ക്കു‌ന്നില്ല. അദാനിക്കെതിരായ അന്വേഷണ റിപ്പോർട്ട് കോടതിക്ക് നൽകിയത് സെബിയാണ്. ഇപ്പോൾ ആ സെബിയുടെ ചെയർപേഴ്സന് തന്നെ അദാനിയുടെ ഷെൽ കമ്പനികളിൽ ഓഹരി പങ്കാളിത്തം ഉണ്ടെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നതെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് രാജ്യത്തെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.

വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്നും കെ.സിവേണുഗോപാൽ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ഇ.ഡി നോട്ടിസ് അയക്കുമെന്ന രീതിയിൽ വാർത്തകൾ പുറത്തുവരുന്നത്. ഇ.ഡി നോട്ടിസ് എന്ന് പറഞ്ഞ് വിരട്ടാൻ ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ തുറന്നടിച്ചു.

English Summary:

KC Venugopal Demands Parliamentary Inquiry in Hindenburg report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com