17 കോടിയുടെ നിക്ഷേപ തട്ടിപ്പ്; തൃശൂരിൽ കെപിസിസി സെക്രട്ടറി കസ്റ്റഡിയിൽ
Mail This Article
×
തൃശൂർ∙ നിക്ഷേപത്തട്ടിപ്പു കേസിൽ കെപിസിസി സെക്രട്ടറി കസ്റ്റഡിയിൽ. ഹീവാൻസ് നിധി ലിമിറ്റഡ് എംഡിയായ സി.എസ്.ശ്രീനിവാസൻ ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സ്ഥാപനത്തിന്റെ ചെയർമാനായ വ്യവസായി ടി.എ.സുന്ദർ മേനോനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
കാലടിയിൽ നിന്നാണ് ശ്രീനിവാസനെയും പിടികൂടിയത്. തൃശൂർ കോർപറേഷനിലെ മുൻ സ്ഥിരംസമിതി അധ്യക്ഷൻ കൂടിയാണ് ശ്രീനിവാസൻ. പൂങ്കുന്നം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഹീവാൻസ് നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ വഴി കോടികൾ നിക്ഷേപമായി സ്വീകരിച്ചു വഞ്ചിച്ചെന്നാണു പരാതികൾ. 18 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
English Summary:
KPCC Secretary Arrested in Thrissur Financial Fraud Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.