മാനസിക പീഡനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
Mail This Article
×
മുക്കം (കോഴിക്കോട്)∙ ഭർത്താവിന്റെ മാനസിക പീഡനം മൂലം യുവതി തൂങ്ങി മരിച്ച സംഭവത്തിൽ വിദേശത്തായിരുന്ന ഭർത്താവ് അറസ്റ്റിൽ. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ആയിരുന്നു ഗോതമ്പ് റോഡ് ചിറയിൽ വീട്ടിൽ അബ്ദുൽ കബീറിന്റെ മകൾ ഹഫീഫ ജെബിൻ തൂങ്ങി മരിച്ചത്.
വിവാഹം കഴിഞ്ഞ് 20 ദിവസം മാത്രമായിരുന്നു ഭർത്താവിനൊപ്പം ഹഫീഫ കഴിഞ്ഞത്. വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ ഭർത്താവ് ഊർങ്ങാട്ടേരി ആനക്കല്ലിൽ നസീൽ ഫോണിലൂടെ പലപ്പോഴും ഹഫീഫയെ ചീത്ത വിളിച്ചു. കൂടുതൽ സ്വർണം ആവശ്യപ്പെട്ടും ഭർത്താവ് മാനസികമായി പീഡിപ്പിച്ചതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത് എന്ന ബന്ധുക്കളുടെ പരാതിയിൽ മുക്കം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് നസീലിനെ അറസ്റ്റ് ചെയ്തത്.
English Summary:
Kerala Woman Found Dead in Suspected Dowry Death, Husband Arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.