ADVERTISEMENT

പാലക്കാട്∙ കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യുഡിഎഫ് ആണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇക്കാര്യത്തിൽ സിപിഎമ്മിന് ഒറ്റ നിലപാടാണ് ഉള്ളതെന്നും യുഡിഎഫ് മാപ്പു പറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു. 

‘‘യുഡിഎഫാണ് വർഗീയതയും അശ്ലീലവും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിച്ചത്. അവർക്കിത് ഉണ്ടാക്കി നല്ല ശീലവുമുണ്ട്. വർഗീയതയുടെയും അശ്ലീലച്ചുവയുള്ള പരാമർശങ്ങളുടെയും ഗുണഭോക്താക്കൾ ഇടതുപക്ഷമോ സിപിഎമ്മോ അല്ല.’’ എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച എല്ലാതലത്തിലും ചർച്ച ആവശ്യമാണ്. നാളെയോ മറ്റന്നാളോ നടപ്പാക്കേണ്ട തീരുമാനമല്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

English Summary:

CPM Demands Apology from UDF in "Kaafir" Screenshot Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com