ADVERTISEMENT

ന്യൂഡൽഹി∙ ആർജി കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിർഭയയുടെ അമ്മ. ബംഗാളിലുണ്ടായ അക്രമസംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മമതാ ബാനർജി പരാജയപ്പെട്ടെന്നും അവർ കുറ്റപ്പെടുത്തി.

‘‘ കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ടതിന് പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മമത ബാനർജി ശ്രമിക്കുന്നത്.  അവർ ഒരു സ്ത്രീയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ കുറ്റക്കാർക്കെതിരെ അവർ കടുത്ത നടപടികൾ സ്വീകരിക്കണം. സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിൽ മമത പരാജയപ്പെട്ടു. അവർ രാജി വയ്ക്കണം.’’ നിർഭയയുടെ അമ്മ പറഞ്ഞു. 

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇത്തരം ക്രൂരകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്ന പശ്ചാത്തലത്തിൽ കോടതികളിൽ നിന്ന് ബലാത്സംഗക്കേസിലെ പ്രതികൾക്ക് ഉടൻ ശിക്ഷ നടപ്പാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ‘‘കൊൽക്കത്തയിലെ മെഡിക്കൽ കോളജിൽ പെൺകുട്ടികൾ സുരക്ഷിതർ അല്ലാത്തതും ഇത്തരം ക്രൂരതകൾ അവർക്കെതിരെ അഴിച്ചുവിടുന്നതും കാണുമ്പോൾ രാജ്യത്തെ സ്ത്രീസുരക്ഷയുടെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാം.’’ അവർ കൂട്ടിച്ചേർത്തു.

English Summary:

Nirbhaya's Mother Demands Mamata Banerjee's Resignation Over "Misleading" Statements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com