ADVERTISEMENT

പത്തനംതിട്ട ∙ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം. കതകിലെ മുട്ടൽ  നാലുകൊല്ലവും തുടർന്നോട്ടെ എന്ന് തീരുമാനിച്ച സർക്കാർ നിലപാടാണു പരിശോധിക്കേണ്ടതെന്നു രാഹുൽ വിമർശിച്ചു. സ്ത്രീകൾ നിരന്തരമായി ചൂഷണത്തിന് വിധേയമാകുന്നു എന്നാണ് കമ്മിറ്റി കണ്ടെത്തൽ. പക്ഷേ 5 വർഷത്തിനിടെ കേരളത്തിൽ ഒറ്റ എഫ്ഐആർ പോലും ഇതുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല.

ഇതു സംസ്ഥാന സർക്കാരിന്റെ കൃത്യവിലോപമാണ്. റിപ്പോർട്ട് പുറത്തുവരുമ്പോൾ സിനിമാ മേഖലയിലെ തെറ്റു ചെയ്യാത്ത താരങ്ങൾ പോലും വിമർശനത്തിന് ഇരയാക്കപ്പെടുന്നു. സമൂഹമാധ്യമങ്ങളിൽ ഓരോ താരങ്ങളുടെയും ആരാധകരുടെ പ്രതികരണങ്ങൾ അതിരുകടക്കുകയാണ്. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം പിന്നീട് ഒത്തുതീർപ്പിലെത്തി എന്നു പറയുന്നത് സംഘടനയെ മുഴുവൻ സംശയ നിഴലിൽ നിർത്തുമെന്നും രാഹുൽ പറഞ്ഞു.

English Summary:

"The government's stance that the knocking on the door should continue for another four years should be examined"–Rahul Mankoottathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com