ADVERTISEMENT

ടെഹ്‌റാന്‍∙ മസൂദ് പെസെഷ്‌കിയാന്റെ മന്ത്രിസഭയെ പൂര്‍ണമായി അംഗീകരിച്ച് ഇറാന്‍ പാര്‍ലമെന്റ്. 2001ന് ശേഷം ആദ്യമായാണ് ഒരു ഇറാന്‍ പ്രസിഡന്റിന്റെ മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും അംഗീകരിക്കപ്പെടുന്നത്. ഉച്ചയ്ക്ക് നടന്ന വോട്ടെടുപ്പിലാണ് 19 അംഗങ്ങളും അംഗീകരിക്കപ്പെട്ടത്.

ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ അസിസ് നസീര്‍സദേയെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചു. 288 പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്ന് 281 വോട്ടുകള്‍ നേടിയാണ് അസിസ് വിജയിച്ചത്. 2018 മുതല്‍ 2021 വരെ വ്യോമസേനാ മേധാവിയായിരുന്നു.

അബ്ബാസ് അരഗ്ച്ചിയാണ് വിദേശകാര്യ മന്ത്രി. 2015ല്‍ ലോകശക്തികളുമായി ആണവ കരാര്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ട ഇറാനിയന്‍ ചര്‍ച്ചാ സംഘത്തിലെ അംഗം കൂടിയായിരുന്നു അരഗ്ച്ചി. 231 വോട്ടുകള്‍ നേടിയ ഫര്‍സാനേ സദേഗാണ് മന്ത്രിസഭയിലെ ഏക വനിത അംഗം. ഭവന, റോഡ് വകുപ്പുകളാണ് ഫർസാനേയുടെ കീഴിലുള്ളത്. നിര്‍ദിഷ്ട മന്ത്രിമാരെ ഒഴിവാക്കുന്നത് ഇറാന്‍ പാര്‍ലമെന്റിലെ സാധാരണ രീതിയായിരുന്നു. നേരത്തെ, തന്റെ എല്ലാ മന്ത്രിമാര്‍ക്കും വിശ്വാസവോട്ട് ലഭിച്ച പ്രസിഡന്റ് മുഹമ്മദ് ഖതാമിയായിരുന്നു.

ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ ഇടക്കാല പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 16.3 ദശലക്ഷം വോട്ടുകള്‍ നേടിയാണ് പെസെഷ്‌കിയാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2008 മുതല്‍ അദ്ദേഹം പാർലമെന്റ് അംഗമാണ്.

English Summary:

Iranian Parliament Gives Full Approval to Peseshian's Cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com