ADVERTISEMENT

മുംബൈ∙ നഴ്സറി കുട്ടികളെ സ്കൂൾ ശുചീകരണ ജീവനക്കാരൻ പീഡിപ്പിച്ച കേസിൽ മുംബൈ പൊലീസിനെ വിറപ്പിച്ച് ബോംബെ ഹൈക്കോടതി. രണ്ടു കുട്ടികളിൽ ഒരാളുടെ മൊഴി എന്തുകൊണ്ടാണു രേഖപ്പെടുത്താത്തതെന്നു കോടതി പൊലീസിനോട് ചോദിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്ന് അറിയിക്കാനും അതു തങ്ങൾ പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ രേവതി മോഹീതെ ദെര, പൃഥ്വിരാജ് കെ. ചവാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. 

‘ബദ്‌ലാപുർ പൊലീസ് രണ്ടാമത്തെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നത് അമ്പരപ്പുണ്ടാക്കുന്നു. ഓഗസ്റ്റ് 13നാണു കേസിനാസ്പദമായ സംഭവം നടന്നത്. എഫ്ഐആർ റജിസ്റ്റർ ചെയ്തതു 16നും. എന്തുകൊണ്ട് കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയില്ല? ചട്ടപ്രകാരം മൊഴി രേഖപ്പെടുത്തുകയെന്നതു പൊലീസിന്റെ ജോലിയാണ്. സ്വമേധയാ കോടതി ഇടപെട്ട വിഷയമാണിത്. പെൺകുട്ടികളുടെ സുരക്ഷയിൽ വീഴ്ച വരുത്താനാകില്ല. സമൂഹത്തിൽ വലിയൊരു പൊട്ടിത്തെറിയുണ്ടാകുന്നതുവരെ ഈ സംവിധാനം ഒന്നും പ്രവർത്തിക്കില്ല.’–കോടതി പറഞ്ഞു.

ഓഗസ്റ്റ് 13നാണു ശുചിമുറിയിൽ വച്ചു ശുചീകരണത്തൊഴിലാളിയായ 24കാരൻ നാലുവയസ്സു മാത്രമുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ചത്. പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തെങ്കിലും കേസ് ഒത്തുതീർപ്പാക്കാൻ സ്കൂൾ മാനേജ്മെന്റും പൊലീസും ഒത്തുകളിച്ചെന്നു നാട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തെ തുടർന്നു രക്ഷിതാക്കളും നഗരവാസികളും ചേർന്നു സ്കൂൾ ആക്രമിക്കുകയും ട്രെയിൻ ഗതാഗതമുൾപ്പെടെ തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

English Summary:

Bombay HC Slams Mumbai Police Over Handling of School Molestation Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com