മാവോയിസ്റ്റ് പ്രവർത്തനങ്ങള്‍ 2026 മാർച്ചിനുള്ളിൽ തുടച്ചുനീക്കും: അമിത് ഷാ
Mail This Article
റായ്പൂർ∙ രാജ്യത്തുനിന്നും മാവോയിസ്റ്റ് പ്രവർത്തനങ്ങള്‍ 2026 മാർച്ചിനുള്ളിൽ തുടച്ചുനീക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിലെ റായ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണു അമിത് ഷായുടെ പ്രതികരണം. മുഖ്യമന്ത്രി വിഷ്ണു ഡിയോ സായുമായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവർത്തനങ്ങളെക്കുറിച്ചു ചർച്ച ചെയ്തെന്നും അമിത് ഷാ പറഞ്ഞു.
മാവോയിസ്റ്റുകളോട് കീഴടങ്ങാനും അടുത്ത രണ്ടുമാസത്തിനുള്ളിൽ പുതിയ കീഴടങ്ങൽ നയം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തിനു ഭീഷണിയാണു മാവോയിസിറ്റ് പ്രവർത്തനങ്ങളെന്നും 17,000 ജീവനുകൾ ഇതുവരെ പൊലിഞ്ഞതായും അമിത് ഷാ പറഞ്ഞു. 2004–14 നെ അപേക്ഷിച്ച് 2014–24 കാലത്ത് നക്സൽ പ്രവർത്തനങ്ങവിൽ 53%ത്തിന്റെ ഇടിവുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ശക്തമായ ഇടപെടലിലൂടെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് അന്തിമ പ്രഹരം നൽകേണ്ട സമയമാണിതെന്നും ഷാ പറഞ്ഞു. രാജ്യത്തുനിന്നും മാവോയിസ്റ്റ് പ്രവർത്തനങ്ങളെ തുടച്ചുനീക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്നായിരുന്നു കഴിഞ്ഞവർഷം ഡിസംബറിൽ അമിത് ഷാ പറഞ്ഞത്.