ADVERTISEMENT

ന്യൂഡൽഹി∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം. സുപ്രീം കോടതിയിൽ എത്താൻ 500 രൂപ ആവശ്യപ്പെട്ടാണ് വ്യാജ സന്ദേശം. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ഡൽഹി പൊലീസിന്റെ സൈബർ സെല്ലിന് പരാതി നൽകി. പ്രധാനപ്പെട്ട കൊളീജിയം യോഗത്തിൽ പങ്കെടുക്കാനെന്ന പേരിലാണ് 500 രൂപ ആവശ്യപ്പെട്ടത്.

‘‘ഞാൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ. ഞങ്ങൾക്ക് ഒരു പ്രധാനപ്പെട്ട കൊളീജിയം മീറ്റിങ് ഉണ്ട്. കൊണാട്ട് പ്ലേസിൽ കുടുങ്ങി കിടക്കുകയാണ്. ടാക്സി പിടിക്കാൻ 500 രൂപ അയച്ചു തരാമോ. കോടതിയിൽ എത്തിയാൽ ഉടൻ പണം തിരികെ നൽകാം’’– എന്നായിരുന്നു സന്ദേശം.

കൈലാഷ് മേഘ്‌വാൾ എന്ന വ്യക്തിയാണ് തനിക്ക് സന്ദേശം ലഭിച്ച കാര്യം സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്. ചീഫ് ജസ്റ്റിസ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി റജിസ്ട്രാർ ജനറൽ ഡൽഹി പോലീസിനു പരാതി കൈമാറിയിരിക്കുന്നത്.

English Summary:

Supreme Court files complaint against social media handle which impersonated CJI DY Chandrachud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com