വേഗക്കാരൻ പവൻ ഇനിയില്ല; മോദിയുടെ ജന്മദിനത്തിന് നമീബയിൽ നിന്നെത്തിച്ച ചീറ്റ ചത്തു
Mail This Article
ഭോപാൽ∙ മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിലെ ഒരു നമീബിയൻ ചീറ്റ കൂടി ചത്തു. പവൻ എന്ന ചീറ്റയാണ് ചത്തത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ നമീബയിൽ നിന്നും കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ചീറ്റകളിലൊന്നാണിത്. കൂട്ടത്തില്‍ ഏറ്റവും വേഗക്കാരനായിരുന്നു പവൻ.
പവൻ ചീറ്റയുടെ ശരീരത്തിന്‍റെ പകുതി ഭാഗം തടാകത്തിൽ മുങ്ങിയ നിലയില്‍ ആയിരുന്നെന്നും ദേഹത്ത് മുറിവുകളുണ്ടായിരുന്നെന്നും പത്രക്കുറിപ്പിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂ. മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ല. വെള്ളത്തിൽ മുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
5 മാസം പ്രായമുള്ള ഗമിനി എന്ന ചീറ്റ ചത്തതിനു പിന്നാലെയാണ് കുനോയിൽ വീണ്ടും ചീറ്റയുടെ മരണം. കുനോ നാഷണൽ പാർക്കിൽ ഇനി 24 ചീറ്റകളാണ് ഉള്ളത്. ഇതിൽ 12 എണ്ണം മുതിർന്ന ചീറ്റകളും 12 എണ്ണം കുഞ്ഞുങ്ങളുമാണ്.