ട്രെയിനിൽ ശുചിമുറിയിൽ ഒളിച്ചിരുന്ന് ഐടി ജീവനക്കാരിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ
Mail This Article
×
ചെന്നൈ ∙ പാലക്കാട്–ചെന്നൈ–പഴനി എക്സ്പ്രസിൽ ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ റെയിൽവേ പൊലീസ് പിടികൂടി. നാമക്കൽ കുമാരപാളയം സ്വദേശി കെ.വി.കിഷോറാണ് പിടിയിലായത്. ഇയാളും ഐടി ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 26ന് പുലർച്ചെ ട്രെയിനിലെ ശുചിമുറിയിൽ പോയപ്പോഴാണ് യുവതി ദുരനുഭവം നേരിട്ടത്. ശുചിമുറിയിൽ ഒളിച്ചിരുന്ന യുവാവ് കടന്നുപിടിക്കുകയായിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
English Summary:
IT Employee Arrested for Molestation Attempt on Chennai Express
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.