ADVERTISEMENT

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരുക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ കൊമ്പനെ ഇന്നലെയാണ് അവശനിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 21നാണ് ചക്കക്കൊമ്പനും മുറിവാലൻക്കൊമ്പനും തമ്മിൽ ഏറ്റുമുട്ടിയത്. ഇതെത്തുടർന്നു മുറിവാലന്റെ പിൻഭാഗത്ത് 15 ഓളം മുറിവുകളുണ്ടായിരുന്നു.

മുറിവുകൾ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രി മുതൽ മുറിവാലൻ കൊമ്പൻ കിടപ്പിലായിരുന്നു. വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ.അനുരാജിന്‍റെ നേതൃത്വത്തിൽ കൊമ്പനെ പരിശോധിച്ചു. ഇതിനു പിന്നാലെ ഇന്നു പുലർച്ചെയാണ് മുറിവാലൻ ചരിയുന്നത്.

English Summary:

Wild Elephant Murivalan Komban died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com