ADVERTISEMENT

ലക്നൗ∙ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലക്നൗവിൽ റാം മനോഹർ ലോഹ്യ നാഷനൽ ലോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തോഗി (19) ആണു മരിച്ചത്. മൂന്നാം വർഷ ബിഎ എൽഎൽബി വിദ്യാർഥിനിയായ അനിക, ദേശീയ അന്വേഷണ ഏജൻസിയിൽ (എൻഐഎ) ഇൻസ്പെക്ടർ ജനറലായ സഞ്ജയ് രസ്തോഗിയുടെ മകളാണ്. 1998 ബാച്ച് മഹാരാഷ്ട്ര കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് രസ്തോഗി.

ശനിയാഴ്ചയാണ് രാത്രിയാണ് അനികയെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും പ്രതികരിക്കാത്തത്തിനെ തുടർന്നു മുറിയുടെ വാതിൽ തകർത്താണ് അകത്തുകയറിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഹൃദയാഘാതമാണ് അനികയുടെ  മരണകാരണമെന്നു റാം മനോഹർ ലോഹ്യ ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു. ഹോസ്റ്റൽ മുറി അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പെൺകുട്ടിയുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

English Summary:

Law Student,Daughter of Senior Police officer Found Dead in Hostel Room

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com