ADVERTISEMENT

ബെംഗളൂരു ∙ ആരാധകനെ കൊലപ്പെടുത്തിയ കേസിൽ നടൻ ദർശൻ തൊഗുദീപയ്ക്കൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. കേസിലെ മുഖ്യപ്രതിയാണു പവിത്ര ഗൗഡ. സ്ത്രീയെന്ന പരിഗണനയിൽ ജാമ്യം നൽകണമെന്ന ഇവരുടെ അപേക്ഷയിൽ, കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം അനുവദിക്കാനാകില്ലെന്നു കോടതി അറിയിച്ചു.

ഏഴാം പ്രതി അനുകുമാറിന്റെ ജാമ്യഹർജിയും തള്ളി. ജൂൺ 8ന് ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ചു കൊലപ്പെടുത്തി ബെംഗളൂരു കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്നാണു കേസ്. ദർശനുമായുള്ള പവിത്രയുടെ ബന്ധത്തെ ചോദ്യം ചെയ്ത് രേണുകസ്വാമി സന്ദേശമയച്ചതിനെ തുടർന്നാണ് ഫാൻസ് അസോസിയേഷന്റെ സഹായത്തോടെ കൊലപാതകം നടത്തിയത്. ഇവരുൾപ്പെടെ 16 പേർ അറസ്റ്റിലായി വിചാരണത്തടവിലുണ്ട്.

English Summary:

"Must Be Considered A Woman", Actress Pavitra Lokesh's Bail Plea Rejected in Fan Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com