ADVERTISEMENT

ചെന്നൈ ∙ തിരുച്ചിറപ്പള്ളിയിൽ രാത്രി നൂഡിൽസ് കഴിച്ച് ഉറങ്ങിയ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ജീവനക്കാരനായ അരിയമംഗലം സ്വദേശി ജോൺ ജൂഡിയുടെ മകൾ സ്റ്റെഫി ജാക്വിലിനാണ് (16) മരിച്ചത്.

ഓൺലൈൻ ആയി ഓർഡർ ചെയ്ത നൂഡിൽസ് ശനിയാഴ്ച രാത്രി സ്റ്റെഫി ജാക്വിലിൻ കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്നറിയാൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

English Summary:

Teenager Dies After Eating Noodles Ordered Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com