ADVERTISEMENT

കൊൽക്കത്ത∙ 'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024’ (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) ബംഗാൾ നിയമസഭയിൽ അവതരിപ്പിച്ച് മമതാ സർക്കാർ. ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പരിഷ്കരിച്ചുകൊണ്ടുള്ള നിയമമാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് പുതിയ ബിൽ. ബില്ലിനെ പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപിയും പിന്തുണയ്ക്കും.

ബില്ലിൻമേൽ നിയമസഭയിൽ 2 മണിക്കൂറോളം ചർച്ച നടക്കുമെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്. ബലാത്സംഗ കേസിൽ ഇര കൊല്ലപ്പെട്ടാൽ, പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ബലാത്സംഗം, കൂട്ടബലാത്സംഗം എന്നീ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പരോളില്ലാതെ ജീവപര്യന്തം തടവും പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

English Summary:

Mamata Government Introduces Death Penalty for Rape-Murder in New Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com