ADVERTISEMENT

കൊല്ലം∙ തൃശൂർ പൂരത്തിലെ അട്ടിമറി സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകുമെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ. മുരളീധരൻ. ‘‘തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയായ സുനിൽ കുമാറും താനും അന്നേ ദിവസം പൂരപ്പറമ്പിൽ ഉണ്ടായിരുന്നു. നടുവേദന എന്നു പറഞ്ഞ ബിജെപി സ്ഥാനാർഥി വെടിക്കെട്ടില്ലെന്നു പൊലീസ് അറിയച്ചപ്പോഴേക്കും ആംബുലൻസിൽ അവിടെ എത്തി. കമ്മിഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാൻ സാധിക്കില്ലെന്നും ഇതിന്റെ പിന്നിൽ അന്തർധാരയുണ്ടെന്നും അട്ടിമറിയുടെ പിറ്റേന്നു തന്നെ താൻ പറഞ്ഞിരുന്നു’’– മുരളീധരൻ പറഞ്ഞു. 

എല്ലാ വിഷയത്തിലും പ്രതികരിക്കുന്ന ബിജെപിക്കാർ എഡിജിപി എം.ആർ. അജിത്കുമാറിന് എതിരെ മിണ്ടാത്തത് എന്തുകൊണ്ടാണെന്നും മുരളീധരൻ ചോദിച്ചു. തൃശൂരിൽ ബിജെപി സ്ഥാനാർഥിയുടെ വിജയത്തിന് അരങ്ങൊരുക്കിയത് അജിത് കുമാറായതു കൊണ്ടാണ് അവർ മൗനം പാലിക്കുന്നത്. സുരേഷ്ഗോപിയുമായി നല്ല രസത്തിലല്ലാത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പ്രതികരിക്കണം എന്ന് ആഗ്രഹമുണ്ട്. എന്നാൽ, ദേശീയ നേതാക്കൾ ഇടപെട്ടാണ് സുരേന്ദ്രനെ പ്രതികരിക്കാൻ സമ്മതിക്കാത്തതെന്നും മുരളീധരൻ പറഞ്ഞു.

എം. മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് കോൺഗ്രസ് സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.

English Summary:

K Muraleedharan Alleges Conspiracy in Thrissur Pooram Disruption, Seeks Judicial Inquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com