30 അടി ഉയരത്തിൽ നിന്നുവീണ് ലൈറ്റ്ബോയ് മരിച്ച സംഭവം; സംവിധായകനും മറ്റ് 2 പേർക്കുമെതിരെ കേസ്
Mail This Article
×
ബെംഗളൂരു ∙ സിനിമാ ചിത്രീകരണത്തിനിടെ 30 അടി ഉയരത്തിൽ നിന്നുവീണ് ലൈറ്റ്ബോയ് മരിച്ച സംഭവത്തിൽ കന്നഡ സംവിധായകനും നിർമാതാവും നടനുമായ യോഗരാജ് ഭട്ട് ഉൾപ്പെടെ 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭട്ട് സംവിധാനം ചെയ്യുന്ന ‘മാനാഡാ കടലു’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബെംഗളൂരു മദനായകനഹള്ളിയിലെ സെറ്റിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. തുമക്കൂരു സ്വദേശിയായ മോഹൻകുമാറാണ് (24) ഏണിയിൽ നിന്നുവീണ് മരിച്ചത്.
മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാതെയാണു ചിത്രീകരണം നടത്തിയതെന്ന് ആരോപിച്ച് മോഹൻകുമാറിന്റെ സഹോദരൻ ശിവരാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രൊഡക്‌ഷൻ മാനേജർ സുരേഷ് കുമാർ, അസിസ്റ്റന്റ് മാനേജർ മനോഹർ എന്നിവരാണ് മറ്റു പ്രതികൾ.
English Summary:
Light Boy Dies on Yogaraj Bhat's Film Set
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.