ADVERTISEMENT

കോഴിക്കോട്∙ സിപിഎം പുറത്താക്കിയ തിരുവമ്പാടി മുൻ എംഎൽഎ ജോർജ് എം.തോമസ് പാർട്ടിയിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. ഒരു വർഷത്തേക്കാണ് ജോർജ് എം. തോമസിനെ പാർട്ടിയിൽനിന്നു പുറത്താക്കിയത്. ഒരു വർഷം പൂർത്തിയായതിനാൽ സ്വാഭാവികമായും പാർട്ടിയിലേക്കു തിരിച്ചെത്തിയെന്നാണു വിശദീകരണം. മുക്കം തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയിലേക്കാണു തിരിച്ചെത്തിയത്. 

ഗുരുതരമായ ആരോപണങ്ങളാണ് ജോർജ് എം. തോമസിനെതിരെ പാർട്ടി തലത്തിൽ ഉയർന്നു വന്നത്. വീടുനിർമാണത്തിനു ക്വാറികളിൽനിന്നും ക്രഷറുകളിൽനിന്നും സാധന സാമഗ്രികൾ കൈപ്പറ്റി, ക്വാറിക്കാരെ വഴിവിട്ടു സഹായിച്ചു, കരാറുകാരിൽനിന്ന് വൻ സാമ്പത്തികാനുകൂല്യങ്ങളും മറ്റു സഹായങ്ങളും വാങ്ങി, പോക്സോ കേസ് പ്രതിക്കു രക്ഷപ്പെടാൻ വഴിയൊരുക്കി തുടങ്ങിയവയായിരുന്നു ആരോപണങ്ങൾ. പാർട്ടി അന്വേഷണം നടത്തിയാണ് ജോർജ് എം. തോമസിനെ പുറത്താക്കിയത്.

English Summary:

George M. Thomas Back in CPM Fold After Year-Long Suspension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com