ADVERTISEMENT

ന്യൂഡൽഹി∙  70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജന ദേശീയ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചു. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ വരെ ചികിത്സ സൗജന്യമായി ലഭിക്കും.

രാജ്യത്തെ ആറ് കോടി മുതിർന്ന പൗരന്മാരുൾപ്പെടെ 4.5 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ നിലവിൽ അംഗമായ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കു പുറമെയാണ് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ ഹെൽത്ത് സ്കീം (സിജിഎച്ച്എസ്). എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം ( ഇസിഎച്ച്എസ്), ആയുഷ്മാൻ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങി മറ്റ് പൊതു ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നവർക്ക് നിലവിലുള്ള പദ്ധതിയോ അല്ലെങ്കിൽ ആയുഷ്മാൻ ഭാരത് പദ്ധതിയോ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. സ്വകാര്യ ഇൻഷുറൻസ് പോളിസി എടുത്തവർക്കും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവർക്കും പുതിയ പദ്ധതിയിൽ ചേരാൻ അർഹതയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.

English Summary:

Free Healthcare for Senior Citizens: India Launches Landmark Ayushman Bharat Initiative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com