ADVERTISEMENT

ഗുരുവായൂർ ∙ ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പുതുമന ശ്രീജിത് നമ്പൂതിരിയെ നറുക്കെടുത്തു. തൃശൂർ വെള്ളറക്കാട് തോന്നില്ലൂർ സ്വദേശിയാണ് ശ്രീജിത് നമ്പൂതിരി. 

ക്ഷേത്രത്തിൽ ഉച്ചപ്പൂജയ്ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. പുതിയ മേൽശാന്തി 12 ദിവസത്തെ ഭജനത്തിനു ശേഷം 30ന് രാത്രി ചുമതലയേൽക്കും.

പെരുവനം, ശുകപുരം നമ്പൂതിരി ഗ്രാമങ്ങളിൽ നിന്നുള്ള 55 പേർ അപേക്ഷിച്ചിരുന്നു. തന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവരിൽ നിന്ന് യോഗ്യരായവരുടെ പേരുകൾ നറുക്കെടുപ്പിൽ ഉൾപ്പെടുത്തും.

English Summary:

Sreejith Namboodiri Selected as new head priest (Melsanti) of Guruvayur Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com