ADVERTISEMENT

ഗാസ∙ ഇസ്രയേൽ വ്യോമാക്രമണത്തിൽ വടക്കൻ ഗാസയിലെ സ്കൂളിൽ അഭയം തേടിയ 22 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസ നഗരത്തിന് സമീപമുള്ള സെയ്തൂൺ പ്രദേശത്തെ സ്കൂളിനുനേരെയാണ് ആക്രമണമുണ്ടായത്. എന്നാൽ സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഹമാസിന്റെ "കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെയാണ്" ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

സ്കൂളുകളും യുഎൻ സൗകര്യങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ സൈനിക ആവശ്യങ്ങൾക്കായി ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇത് രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും അവർ അവകാശപ്പെടുന്നു. ആക്രമണത്തിൽ 13 കുട്ടികളും ആറുസ്ത്രീകളുമാണ് മരിച്ചത്. മൂന്നുമാസം പ്രായമുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

English Summary:

Gaza School Airstrike Kills 22, Including Children, Sparks Outrage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com