ADVERTISEMENT

ലക്നൗ∙ ട്രാക്കിൽ സിലിണ്ടർ കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉത്തർപ്രദേശിലെ പ്രേംപുർ റെയിൽവേ സ്റ്റേഷനു സമീപം ഞായറാഴ്ച പുലർച്ചെ 5.50നായിരുന്നു സംഭവം. പ്രയാഗ്‌രാജിൽനിന്ന് കാൻപുരിലേക്കു പോകുകയായിരുന്ന ചരക്കു ട്രെയിനാണ് ആ സമയം ട്രാക്കിലൂടെ വന്നത്. റെയിൽവേ പൊലീസ് സ്ഥലത്തെത്തി സിലിണ്ടർ മാറ്റി. അന്വേഷണം നടക്കുകയാണ്. 

അഞ്ചു കിലോയുടെ കാലി സിലിണ്ടറായിരുന്നുവെന്നും പരിശോധന തുടരുന്നുവെന്നും നോർത്ത് സെൻട്രൽ റെയിൽവെ വക്താവ് അറിയിച്ചു. അട്ടിമറി നീക്കം ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ മാസം ആദ്യവും ട്രാക്കിൽ വച്ചിരുന്ന എൽപിജി സിലിണ്ടറുമായി പ്രയാഗ്‌രാജ് – ഭിവാനി കാളിന്ദി എക്സ്പ്രസ് കൂട്ടിയിടിച്ചിരുന്നു. ഈ സംഭവത്തിൽ ലോക്കോ പൈലറ്റ് ബ്രേക്ക് പിടിച്ചെങ്കിലും സിലിണ്ടറിൽ തട്ടിയശേഷമാണ് ട്രെയിൻ നിന്നത്. 

ഓഗസ്റ്റ് 17നും 22 കോച്ചുകളുള്ള വാരാണസി – അഹമ്മദാബാദ് സബർമതി എക്സ്പ്രസ് കാൻപുരിനു സമീപം ‘അജ്ഞാത വസ്തു’വിൽ തട്ടി പാളംതെറ്റിയിരുന്നു.

English Summary:

Goods Train Driver Applies Emergency Brake As Gas Cylinder Found On Track

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com