ADVERTISEMENT

ന്യൂഡൽഹി∙ കർഷകരുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തി വീണ്ടും വിവാദത്തിലായി ബിജെപി എംപിയും നടിയുമായ കങ്കണ റനൗട്ട്. പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നാണ് കങ്കണ പറഞ്ഞത്. ഇത് കർഷകർ തന്നെ ആവശ്യപ്പെടണമെന്നും കങ്കണ ചൂണ്ടിക്കാട്ടി. തന്റെ ലോക്സഭാ മണ്ഡലമായ മാണ്ഡ്യയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

‘‘എനിക്കറിയാം ഇത് വിവാദമാകുമെന്ന്. എന്നാൽ 2021ൽ മോദി സർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നാണ് എനിക്ക് തോന്നുന്നത്. കർഷകർ തന്നെ ഇത് ആവശ്യപ്പെടണം. രാജ്യത്തിന്റെ വികസനത്തിന്റെ തൂണുകളാണ് കർഷകർ. ഇക്കാര്യം സർക്കാരിനോട് അഭ്യർഥിക്കാൻ ഞാൻ അവരോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ നന്മയ്ക്കായി നിയമങ്ങൾ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെടുക’’– കങ്കണ പറഞ്ഞു. 

കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു. ‘ഈ കരിനിയമങ്ങൾ തിരികെ കൊണ്ടുവരാൻ അനുവദിക്കില്ല’ എന്നാണ് കങ്കണയുടെ വിഡിയോ പങ്കുവച്ചു കോണ്‍ഗ്രസ് അറിയിച്ചത്. മോദിയും അദ്ദേഹത്തിന്റെ എംപിമാരും എത്രയൊക്കെ ശ്രമിച്ചാലും ഇവ തിരികെ കൊണ്ടുവരാനാകില്ലെന്നും കോൺഗ്രസ് പറഞ്ഞു. 

‘‘750 കര്‍ഷകർ രക്തസാക്ഷിത്വം വഹിച്ചു. അതിനു ശേഷം മാത്രമാണ് മോദി സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങൾ പിന്‍വലിച്ചത്. ബിജെപി എംപിമാര്‍ ഇപ്പോൾ ഈ നിയമങ്ങൾ വീണ്ടും കൊണ്ടുവരാന്‍ പദ്ധതിയിടുന്നു. എന്നാൽ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പമാണ്.’’– കോൺഗ്രസ് പറഞ്ഞു.

English Summary:

Kangana Ranaut again in controversy after making statement related farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com