ADVERTISEMENT

തിരുവനന്തപുരം ∙ ട്രെയിൻ യാത്രാദുരിതം രൂക്ഷമായ സാഹചര്യത്തില്‍ വേണാട് എക്‌സ്പ്രസിനു കൂടുതല്‍ കോച്ച് അനുവദിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ റെയില്‍വെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതി. കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഓണക്കാലത്ത് ട്രെയിനുകളിലെ തിരക്കു കാരണം യാത്രക്കാര്‍ കടുത്ത ദുരിതത്തിലായിരുന്നു. ജീവനക്കാരും കുട്ടികളും അടക്കമുള്ളവര്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനുകളിലാണ് വലിയ തിരക്കുണ്ടായത്. യാത്രക്കാര്‍ ട്രെയിനില്‍ കുഴഞ്ഞുവീണ സംഭവങ്ങളുണ്ടായി. വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണത് വലിയ വാര്‍ത്തയായിരുന്നു. 

പലര്‍ക്കും ടിക്കറ്റെടുത്തിട്ടും ട്രെയിനില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞില്ല. ടിക്കറ്റ് കൗണ്ടറുകളില്‍ നീണ്ട ക്യൂവായിരുന്നു. കേരളത്തിലെ ട്രെയിന്‍ യാത്രാദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ ഗുരുതര പ്രതിസന്ധികള്‍ ഉടലെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com