ADVERTISEMENT

കൊച്ചി∙ രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിൽ ഒന്നായിരുന്നു ഷിരൂരിലേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.  നിരവധി പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കുമൊടുവിൽ 71 ദിവസത്തിനിപ്പുറം ആ ദൗത്യം അവസാനിക്കുമ്പോൾ അർജുന്റെ കുടുംബത്തെ ചേർത്തുപിടിക്കേണ്ട സമയമായിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

‘‘അര്‍ജുന്‍ എവിടെയെന്ന്  കുടുംബം നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. അതിനുവേണ്ടി അവര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് കണ്ടു. എന്തു സംഭവിച്ചാലും തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഉറപ്പു നല്‍കി. അര്‍ജുന്റെ കുടുംബത്തെ സംബന്ധിച്ചടുത്തോളം ഇത് പ്രതിസന്ധിഘട്ടമാണ്. അവരെ നമുക്ക് ചേര്‍ത്ത് പിടിക്കണം. 

ജീവിതത്തില്‍ ഒരിക്കലും അര്‍ജുനെ നേരില്‍ കണ്ടിട്ടില്ലാത്ത എത്രയോ പേര്‍ നേരിട്ടും പ്രാര്‍ഥനയോടെയും ഈ ദൗത്യത്തിന്റെ ഭാഗമായി. കേരള - കര്‍ണാടക സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍...എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി’’– സതീശൻ കുറിച്ചു.

English Summary:

Opposition leader VD Satheesan's statement about shirur landslide rescue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com