ADVERTISEMENT

ആലപ്പുഴ∙ നഗരത്തിലെ കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലജനത്തു വാർഡ് പനയ്ക്കൽ പുരയിടത്തിൽ മുബാറക്ക് (40) ആണ് മരിച്ചത്. ഇന്ന് രാവിലെ 11ന് ഐശ്വര്യ ഓഡിറ്റോറിയത്തിനു സമീപം വാടക്കനാലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നു നോർത്ത് പൊലീസ് പറഞ്ഞു. സമീപത്തുനിന്ന് ഇയാളുടെ സൈക്കിളും ബാഗും കണ്ടെത്തിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

English Summary:

Youth's Body Found in Alappuzha Canal: Accidental Drowning Suspected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com