ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഐഎസ്പിഎസ് (ഇന്റർ നാഷനൽ ഷിപ്പിങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം ലഭിച്ചു. കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിങ് ആൻഡ് പോർട്ടിന്റെ കീഴിലുള്ള മറൈൻ മർച്ചന്റ് ഡിപ്പാർട്ട്മെന്റ് ആണ് ഈ അംഗീകാരം നൽകുന്നത്. 

കഴിഞ്ഞ ഡിസംബറിൽ താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ തുടർ പരിശോധനകൾക്കുശേഷമാണു സ്ഥിരം അംഗീകാരം ലഭിച്ചത്. ഇതോടുകൂടി വിഴിഞ്ഞം തുറമുഖം പൂർണ തോതിൽ പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഒരു ഘട്ടം കൂടി പൂർത്തിയായി.

രാജ്യാന്തര കപ്പൽ മേഖലയിൽ നിർബന്ധമായും പാലിക്കേണ്ട സുരക്ഷ നിർദ്ദേശങ്ങളും തുറമുഖ അധികാരികൾ, കപ്പൽ കമ്പനികൾ എന്നിവർ പാലിക്കേണ്ട നാവിക തുറമുഖ സുരക്ഷ നിർദേശങ്ങളും പരിശോധിച്ചാണ് ഈ അനുമതി ലഭിക്കുന്നത്. രാജ്യാന്തര കപ്പലുകൾക്ക് സർവീസിന് ഉപയോഗിക്കണമെങ്കിൽ ഐഎസ്പിഎസ് അംഗീകാരം ആവശ്യമാണ്.

കാർഗോ അതിവേഗ ക്രാഫ്റ്റ്, ബൾക്ക് കാരിയർ, ചരക്ക് കപ്പൽ എന്നിവയ്ക്ക് വിഴിഞ്ഞത്തു നങ്കൂരമിടാനുള്ള അനുമതിയാണ് ഇതോടെ ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിൽ ഈ നേട്ടം വലിയ നാഴികക്കല്ലാകുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

English Summary:

Major Milestone: Vizhinjam International Seaport Granted ISPS Certification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com