ലൈംഗികാരോപണം, ബ്ലാക്ക്മെയിലിങ്; നടിക്കെതിരെ പരാതി നൽകി ബാലചന്ദ്രമേനോൻ
Mail This Article
×
കൊച്ചി∙ തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഫോൺ വിവരങ്ങളടക്കം സമർപ്പിച്ചാണു ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്.
‘‘മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകൻ ഫോണിൽ ഭീഷണിപ്പെടുത്തിയത്. ഭാര്യയുടെ നമ്പറിൽ സെപ്റ്റംബർ 13നാണ് കോൾ വന്നത്. ഇതിന്റെ പിറ്റേന്ന് നടി സമൂഹമാധ്യമത്തിൽ തനിക്കെതിരെ പോസ്റ്റിട്ടു’’- ബാലചന്ദ്രമേനോൻ പരാതിയിൽ പറയുന്നു.
English Summary:
Balachandra Menon Files Police Complaint Against Actress and Lawyer for Threats, Defamation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.