ADVERTISEMENT

കോഴിക്കോട്∙ ഫറോക്ക് കോട്ടക്കടവിലെ  ടിഎംഎച്ച് ആശുപത്രിയിലെ ആർഎംഒ ആയി പ്രവർത്തിച്ച ഡോക്ടർക്കെതിരെ ഗുരുതര ആരോപണം. തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്കിനെതിരെയാണ് ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കൾ ആരോപണവുമായി എത്തിയത്. 

സെപ്റ്റംബർ 27ന് മരിച്ച വിനോദ് കുമാർ എന്ന വ്യക്തിയെ ചികിത്സിച്ചത് എംബിബിഎസ് തോറ്റ ഡോക്ടർ ആണെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നും മരിച്ച വ്യക്തിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. 2018 മുതൽ അബു എബ്രഹാം ലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു.

മരിച്ച വ്യക്തിയുടെ മരുമകൾ അബുവിന്റെ ജൂനിയറായി 2011ൽ മുക്കം കെഎംസിസി മെഡിക്കൽ കോളജിൽ പഠിച്ചിരുന്നുവെന്നും, എന്നാൽ അബു രണ്ടാം വർഷത്തോടെ പഠനം അവസാനിപ്പിച്ചുവെന്നുമാണ് ബന്ധുക്കൾ പറയുന്നു. അതേസമയം വിഷയത്തിൽ മരിച്ച വ്യക്തിയുടെ ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണം ഉടൻ ആരംഭിക്കുമെന്നുമാണ് പൊലീസ് പറയുന്നത്.

English Summary:

Patient died in CMH Hospital while treatment, family alleged that patient was treated by MBBS failed doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com