ADVERTISEMENT

കോട്ടയം∙ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 48 രൂപയാണ് കൂട്ടിയത്. ജൂലൈയിൽ 30.5 രൂപ കുറച്ചിരുന്നെങ്കിലും ഓഗസ്റ്റിലും സെപ്റ്റംബറിലും യഥാക്രമം 7.5 രൂപ, 39 രൂപ എന്നിങ്ങനെ കൂട്ടിയിരുന്നു. ഇതോടെ, മൂന്നുമാസത്തിനിടെ ആകെ വില വർധന കേരളത്തിൽ 94.5 രൂപയായി. ഹോട്ടലുകൾക്കും റെസ്റ്ററന്റുകൾക്കും തട്ടുകടക്കാർക്കും തിരിച്ചടിയാകുന്ന നീക്കമാണിത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

കൊച്ചിയിൽ 19 കിലോഗ്രാമിന്റെ വാണിജ്യ എൽപിജി സിലിണ്ടറിന് 1,749 രൂപയും തിരുവനന്തപുരത്ത് 1,770 രൂപയും കോഴിക്കോട്ട് 1,781.5 രൂപയുമാണ് വില. അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ (14.2 കിലോഗ്രാം) വിലയിൽ ഇത്തവണയും മാറ്റംവരുത്തിയിട്ടില്ല. കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് 810 രൂപയും കോഴിക്കോട്ട് 811.5 രൂപയും തിരുവനന്തപുരത്ത് 812 രൂപയുമാണ് വില. എൽപിജി വില കൂട്ടുന്നതിന്റെ കാരണം പൊതുവേ പൊതുമേഖലാ എണ്ണക്കമ്പനികൾ വെളിപ്പെടുത്താറില്ല. എന്നാൽ‌, രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില വർധനയാണ് ആഭ്യന്തര എൽപിജി വില കൂടാനും ഇടയാക്കിയതെന്നാണ് വിലയിരുത്തലുകൾ.

English Summary:

Commercial LPG Price Shocker: ₹48 Hike Hits Kerala Businesses Hard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com