ജമ്മു കശ്മീരിൽ ബിജെപി സ്ഥാനാർഥി സയ്യിദ് മുഷ്താഖ് ബുഖാരി അന്തരിച്ചു
Mail This Article
×
ശ്രീനഗർ∙ ജമ്മു കശ്മീർ മുൻ മന്ത്രിയും ബിജെപി നേതാവുമായ സയ്യിദ് മുഷ്താഖ് ബുഖാരി (75) അന്തരിച്ചു. പൂഞ്ച് ജില്ലയിലെ പാമ്രോട്ട് സുരൻകോട്ട് ഏരിയയിലുള്ള വീട്ടിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. സുരൻകോട്ട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു.
ജമ്മു മേഖലയിലെ പട്ടികവർഗ സംവരണ മണ്ഡലമായ സുരൻകോട്ടിൽ നിന്നാണ് ബുഖാരിയെ ബിജെപി മത്സരിപ്പിച്ചത്. രണ്ടു തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ബുഖാരി ഒരു കാലത്ത് നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ലയുടെ വിശ്വസ്തനായിരുന്നു. ഫറൂഖ് അബ്ദുല്ലയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് 2022 ഫെബ്രുവരിയിൽ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.
English Summary:
Jammu and Kashmir Polls: Former Minister & BJP's Surankote Candidate Mushtaq Bukhari Dies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.