ADVERTISEMENT

കാസർകോട്∙ ബന്തടുക്ക പടുപ്പ് ബണ്ടംകൈയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു ഒരാൾക്ക് പരുക്ക്. പടുപ്പിലെ മോഹനനാണ് (48) പരുക്കേറ്റത്. മൃഗശല്യം രൂക്ഷമായ മലയോര പ്രദേശത്ത് കാട്ടുപന്നിയെ പിടിക്കാൻ വേണ്ടി ഉപയോഗിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. വീട്ടിൽ വച്ചാണ്  പൊട്ടിത്തെറിയുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഫൊറൻസിക് റിപ്പോർട്ട്‌ വരുമ്പോൾ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് ബേഡകം പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 10നാണ് സംഭവം നടന്നത്.

English Summary:

Wild Boar Trap Explodes in Kasargod, Man Hospitalized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com