ADVERTISEMENT

കുപ്‌വാര∙ ജമ്മു കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു.  ഓപ്പറേഷൻ ഗുഗൽധാർ എന്ന പേരിൽ ഇന്നലെ മുതൽ നടത്തുന്ന തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാവിലെയോടെ 2 ഭീകരരെ വധിച്ച കാര്യം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

ഭീകരർ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘം കുപ്‌വാരയിലെ ഗുഗൽധറിൽ  തിരച്ചിൽ നടത്തിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതായാണ് വിവരം. മേഖലയിൽ ജമ്മു കശ്മീർ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പരിശോധന തുടരുകയാണ്.

English Summary:

Two Terrorists Killed In Encounter With Security Forces In Jammu And Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com