അൻവറിനോട് മുഖം തിരിച്ച് ഡിഎംകെ; പിണറായിയെ പിണക്കിയേക്കില്ല, സഖ്യസാധ്യത അടയുന്നു?
Mail This Article
ചെന്നൈ ∙ ഡിഎംകെയുമായി സഖ്യം രൂപീകരിക്കാനുള്ള പി.വി. അൻവറിന്റെ മോഹം പൊലിയുന്നതായി സൂചന. പാർട്ടിയിലോ മുന്നണിയിലോ അൻവറിനെ സഹകരിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് ഡിഎംകെ കടക്കുന്നതായാണ് വിവരം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയുടെ ലംഘനമാകുമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കുമെന്നും ഇളങ്കോവൻ പറഞ്ഞു.
സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാൻ നിലവിൽ ഡിഎംകെ തയാറായേക്കില്ല. അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി ഇന്നലെയാണ് ചർച്ച നടത്തിയത്. ഇന്ന് മഞ്ചേരിയിൽ നടത്തുന്ന പൊതുസമ്മേളനത്തിൽ നിരീക്ഷകരായി ഡിഎംകെ നേതാക്കൾ എത്തുമെന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞിരുന്നു.