ADVERTISEMENT

ന്യൂഡൽഹി ∙ യുവാവിന്റെ വയറ്റിൽ നിന്നു ജീവനുള്ള പാറ്റയെ നീക്കം ചെയ്തു. വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിലാണ് 23 വയസ്സുള്ള പുരുഷന്റെ വയറ്റിൽനിന്ന് 3 സെന്റിമീറ്റർ വലുപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. വഴിയോരത്തുനിന്നു ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ വയറുവേദന കാരണമാണ് ആശുപത്രിയിലെത്തിയത്. 10 മിനിറ്റ് നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് പാറ്റയെ പുറത്തെടുക്കാൻ സാധിച്ചത്. 

കഠിനമായ വയറുവേദന, ഭക്ഷണം ദഹിക്കുന്നതിലെ ബുദ്ധിമുട്ട്, തുടർച്ചയായി മൂന്നു ദിവസം വയറു വീർക്കുക എന്നീ ലക്ഷണങ്ങളോടെയാണ് യുവാവ് ഗ്യാസ്ട്രോ എൻട്രോളജിയിലെ സീനിയർ കൺസൾട്ടന്റ് ഡോ.ശുഭം വത്സ്യത്തിന്റെ അടുത്ത് എത്തിയത്. അപ്പർ ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ (ജിഐ) എൻഡോസ്കോപ്പി നടത്തി രോഗിയുടെ ചെറുകുടലിൽ ജീവനുള്ള പാറ്റയെ കണ്ടെത്തുകയായിരുന്നുവെന്ന് ഡോ.ശുഭം വാത്സ്യ പറഞ്ഞു.

കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത്തരം കേസുകൾ ജീവനു തന്നെ ഭീഷണിയാകുമെന്നും ‍ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് പാറ്റയെ വിഴുങ്ങിയിരിക്കാനാണ് കൂടുതൽ സാധ്യത. അല്ലെങ്കിൽ ഉറങ്ങി കിടക്കുമ്പോൾ വായിലേക്ക് കയറിയിരിക്കാനും സാധ്യയുണ്ടെന്നും ഡോക്ടർ പറഞ്ഞു. പുറത്തെടുക്കാൻ വൈകിയെങ്കിൽ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗത്തിലേക്കും ഇത് നയിച്ചേക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

English Summary:

Find a live cockroach taken out of the stomach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com