ADVERTISEMENT

കൊച്ചി ∙ കുടുംബവഴക്കിനെ തുടർന്നു ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. എറണാകുളം നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണു കൊല്ലപ്പെട്ടത്. ജോസഫിന്റെ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈപ്പിൻ നായരമ്പലത്തു ഞായറാഴ്ച വൈകിട്ട് ആറോടെയാണു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 

വിവാഹമോചനത്തിനു കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. 2 വീടുകളിലായാണു താമസിച്ചിരുന്നത്. കാറ്ററിങ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്തു ജോലി ആവശ്യത്തിനു വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

English Summary:

Man Stabbed to Death in Suspected Domestic Violence Incident in Nayarambalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com