ADVERTISEMENT

മിൽട്ടൻ കൊടുങ്കാറ്റിൽ മരണം 16; മുപ്പത് ലക്ഷത്തോളം വീടുകളിൽ വൈദ്യുതിയില്ല

US-WEATHER-HURRICANE-MILTON

വാഷിങ്ടൻ ∙ യുഎസിനെ നടുക്കിയ മിൽട്ടൻ കൊടുങ്കാറ്റിൽ ഫ്ലോറിഡയിൽ മരണം 16 ആയി. ടാമ്പ രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. വീടുകൾ തകർന്നവർക്കും മറ്റ് നാശനഷ്ടങ്ങൾ നേരിട്ടവർക്കും സഹായം ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

ചുഴലിക്കാറ്റിനിടെ കടലിൽ വീണ മത്സ്യത്തൊഴിലാളിക്ക് രക്ഷയായി കൂളർ; പിടിച്ചു കിടന്നത് 18 മണിക്കൂർ – വിഡിയോ

milton-hurricane-florida-JPG

ഫ്ലോറിഡ∙ മിൽട്ടൻ ചുഴലിക്കാറ്റിനെ തുടർന്ന് പ്രക്ഷുബ്ധമായ മെക്സിക്കൻ ഉൾക്കടലിൽ ജീവനും കയ്യിൽ പിടിച്ച് മത്സ്യത്തൊഴിലാളി കിടന്നത് 18 മണിക്കൂർ. അതും ഒരു കൂളറിന്റെ മുകളിൽ. യുഎസിലെ ലോംഗ്ബോട്ട് കീയിൽ നിന്ന് 30 മൈൽ അകലെ കടലിന് നടുവിലാണ് കൂളറിന് മുകളിൽ കിടന്നിരുന്ന ആളെ യുഎസ് കോസ്റ്റ് ഗാർഡ് സംഘം കണ്ടെത്തിയത്. 

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

എക്‌സ്ട്രാ ട്രോപ്പിക്കല്‍ കൊടുങ്കാറ്റ്: സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം; 50 വർഷത്തിനിടെ ആദ്യം

സഹാറ മരുഭൂമിയിലെ വെള്ളപ്പൊക്കം. ചിത്രം: https://x.com/Ravi4Bharat
സഹാറ മരുഭൂമിയിലെ വെള്ളപ്പൊക്കം. ചിത്രം: https://x.com/Ravi4Bharat

റബാറ്റ് ∙ ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം. തെക്കുകിഴക്കൻ മൊറോക്കോയിൽ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നാലെയാണ് സഹാറ മരുഭൂമിയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായത്. അരനൂറ്റാണ്ടായി വരണ്ടു കിടക്കുന്ന ഇറിക്വി തടാകം നിറഞ്ഞതും ഈന്തപ്പനകൾ വെള്ളത്തിൽ മുങ്ങിയ കാഴ്ചകളുമെല്ലാം നാസയുടെ ഉപഗ്രഹ ദൃശ്യങ്ങളിൽ പതിഞ്ഞു.

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

സിറിയയിലെ തീവ്രവാദി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം; കിഴക്കൻ സിറിയയിൽ യുഎസ് സൈനികരെ വിന്യസിച്ചു

us-airstrike

ബെയ്റൂട്ട് ∙ സിറിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ ക്യാംപുകൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്ന് യുഎസ്. വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയ യുഎസ് എന്നാൽ സിറിയയിലെ ഏതു മേഖലയിലാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയില്ല.

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

English Summary:

Know the main international news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com