ADVERTISEMENT

കഴിഞ്ഞ ദിവസം അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് നാട്  അന്ത്യാജ്ഞലി അർപ്പിച്ചു. മന്ത്രി കെ.രാജന്റെ നേതൃത്വത്തിലാണു മൃതദേഹം ചിതയിലേക്കെടുത്തത്. നവീന് അന്ത്യാഞ്ജലിയേകാൻ ഉദ്യോഗസ്ഥരും നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ മലയാലപ്പുഴയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ കേസെടുത്തു. 

രാഹുൽ മാങ്കുട്ടത്തിലിന്റെ സ്ഥാനാർഥിയാക്കിയതോടെ കോൺഗ്രസിനോട് ഇടഞ്ഞ പി.സരിൻ ഇടതു സ്വതന്ത്രനായി പാലക്കാട്ട് മത്സരിച്ചേക്കും. സരിനെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കി. 

1985ലെ അസം ഉടമ്പടിയെ തുടർന്ന് അസമിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട് പൗരത്വ നിയമത്തിൽ കൂട്ടിച്ചേർത്ത 6എ വകുപ്പിന്റെ ഭരണഘടനാസാധുത സുപ്രീം കോടതി ഭൂരിപക്ഷ വിധിയിലൂടെ ശരിവച്ചു. ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ശക്തമായ തെളിവുകളില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രസ്താവിച്ചു.

English Summary:

Today's News Recap 17-10-2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com