ADVERTISEMENT

പട്ന ∙ ബിഹാറിലെ സാരൻ, സിവാൻ ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. സിവാനിൽ 28, സാരനിൽ ഒൻപത് എന്നിങ്ങനെയാണു മരണസംഖ്യ. ഇതിനു പുറമെ ഗോപാൽഗഞ്ച് ജില്ലയിലുണ്ടായ രണ്ടു മരണങ്ങൾ വിഷമദ്യം കാരണമാണെന്നു സംശയിക്കുന്നു. വിഷമദ്യം കഴിച്ചു ഗുരുതരാവസ്ഥയിലായ 15 പേർ പട്ന മെഡിക്കൽ കോളജിലും സിവാൻ സദർ ആശുപത്രിയിലുമായി ചികിൽസയിലാണ്. 

ബിഹാറിൽ നിതീഷ് കുമാർ സർക്കാർ നടപ്പാക്കിയ മദ്യ നിരോധനം സമ്പൂർണ പരാജയമാണെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ബിഹാറിലെ മദ്യ കരിഞ്ചന്ത ഇടപാടുകൾ 30,000 കോടി രൂപയിലധികം വരും. ബിഹാറിലെ മദ്യ മാഫിയയിൽ പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും പങ്കാളികളാണെന്നു തേജസ്വി യാദവ് ആരോപിച്ചു.

English Summary:

Bihar hooch tragedy updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com