ADVERTISEMENT

കൊച്ചി∙ എസ്‌പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പൊന്നാനി സ്വദേശിനിയുടെ പരാതിയിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ മജിസ്ട്രേറ്റിന് ഹൈക്കോടതി നിർദേശം. വീട്ടമ്മ നൽകിയ പരാതി തീർപ്പാക്കിക്കൊണ്ടാണ് നടപടി. പീഡന ആരോപണത്തിൽ മജിസ്ട്രേറ്റ് കോടതിയിലടക്കം പരാതി നൽകിയിട്ടും കേസ് എടുത്തിട്ടില്ലെന്നായിരുന്നു ഹർജിയിൽ വീട്ടമ്മയുടെ ആക്ഷേപം.

എസ്‌പി സുജിത് ദാസ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാൽസംഗ പരാതി കളളമെന്ന് സർക്കാ‍ർ ഹൈക്കോടതിയിൽ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല, പരാതിക്കാരിയുടെ മൊഴികൾ പരസ്‌പര വിരുദ്ധമാണ്. വ്യാജ പരാതിയിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സർക്കാർ അറിയിച്ചിരുന്നു.

2022ൽ വീട്ടിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ പൊന്നാനി എസ്‌എച്ച്ഒ, ഡിവൈഎസ്‌പി ബെന്നി, മലപ്പുറം എസ്‌പി ആയിരുന്ന സുജിത് ദാസ് അടക്കമുള്ളവർ ബലാൽസംഗം ചെയ്‌തെന്നായിരുന്നു ആരോപണം. എസ്‌എച്ച്‌ഒ പീഡിപ്പിച്ചെന്ന പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു സുജിത് ദാസടക്കം ബലാത്സംഗം ചെയ്‌തതെന്നും വീട്ടമ്മ ആരോപണം ഉന്നയിച്ചിരുന്നു.

English Summary:

High Court ordered to expedite decision on complaint filed by Ponnani native against senior police officers including Sujit Das

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com