ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഭീഷണിപ്പെടുത്തിയെന്ന സംവിധായകന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ‘രാമനും കദീജയും’ സിനിമയുടെ സംവിധായകൻ കെ.ദിനേശൻ പൂച്ചക്കാടിന്റെ പരാതിയിലാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ 14ന് രാവിലെ 7ന് കീക്കാനത്തെ ഇദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണി ഉളവാക്കുന്ന തരത്തിലുള്ള എഴുത്ത് കൊണ്ടു വയ്ക്കുകയായിരുന്നു.

സിനിമ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ‘നിന്റെ അവസാന ചിത്രമായിരിക്കുമിത്. നിനക്ക് പതിനാറിന്റെ പണി കിട്ടും’ എന്നിങ്ങനെയാണ് കത്തിൽ ഉണ്ടായിരുന്നതെന്ന് ദിനേശൻ പറയുന്നു. രണ്ടു സമുദായത്തെ കുറിച്ചുള്ള കഥ ആയതു കൊണ്ടാണ് ഭീഷണി സന്ദേശം ലഭിക്കാൻ ഇടയായതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Complaint that the film director was threatened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com