കൈത്തണ്ടയിൽ മുറിവ്; തിരുവനന്തപുരം സ്വദേശിയെ ബെംഗളൂരുവിലെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി
Mail This Article
×
ബെംഗളൂരു ∙ ജീവൻ ഭീമാനഗറിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു (27) ആണ് മരിച്ചത്. റോഡരികിൽ വീണു കിടക്കുകയായിരുന്ന അനന്തുവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈത്തണ്ടയിലെ മുറിവാണ് മരണ കാരണം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം എഐകെഎംസിസിയുടെ സഹായത്തോടെ നാട്ടിലേക്കു കൊണ്ടുപോയി.
English Summary:
Thiruvananthapuram Youth Found Dead with Wrist Injury in Bengaluru
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.