ADVERTISEMENT

ന്യൂ‍ഡൽഹി∙ സ്തനങ്ങളെ ഓറഞ്ചിനോടു താരതമ്യപ്പെടുത്തിയ ഡൽഹി മെട്രോയുടെ സ്തനാർബുദ അവബോധ പരസ്യം വിവാദത്തിൽ. ബസിനുള്ളിൽ ഓറഞ്ച് കൈയിൽ പിടിച്ചുനിൽക്കുന്ന പെൺകുട്ടിയുടെ ചിത്രത്തോടൊപ്പം ‘നിങ്ങളുടെ ഓറഞ്ച് പരിശോധിക്കൂ. മാസത്തിൽ ഒരിക്കലെങ്കിലും. നേരത്തേ കണ്ടെത്തൂ, ജീവൻ രക്ഷിക്കൂ’ എന്ന പരസ്യ വാചകവുമുണ്ട്. നിർമിത ബുദ്ധിയുപയോഗിച്ച് സൃഷ്ടിച്ച ചിത്രമാണ് ചേർത്തിരിക്കുന്നത്. സ്തനാർബുദ അവബോധ മാസാചരണത്തിന്റെ ഭാഗമായുള്ള പരസ്യമാണിത്. 

ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ യുവികാൻ (YouWeCan) ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണ് ക്യാംപെയ്നിന്റെ പിന്നിൽ. പരസ്യം പ്രസിദ്ധീകരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. എക്സിൽ നിരവധിപ്പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. സ്തനാർബുദ അവബോധ ക്യാംപെയ്നിൽപ്പോലും സ്തനത്തെ അങ്ങനെ അഭിസംബോധന ചെയ്യാതെ ഒരു രാജ്യത്തിന് എങ്ങനെ അവബോധം സൃഷ്ടിക്കാൻ പറ്റുമെന്നും മറ്റുമുള്ള വിമർശനമാണ് ഉയരുന്നത്.

English Summary:

Delhi Metro's Breast Cancer Awareness Advertisement Comparing Breasts to Oranges Sparks Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com