ADVERTISEMENT

തിരുവനന്തപുരം∙ എഡിഎം നവീന്‍ ബാബുവിന്റെ മരണം അതീവദുഃഖകരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം വിവാദമായതു മുതല്‍ മൗനം പാലിച്ച മുഖ്യമന്ത്രി ഒന്‍പതാം ദിവസമാണ് പരസ്യപ്രതികരണത്തിനു തയറായത്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നിര്‍ഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ഒരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാകരുത് എന്നു പറഞ്ഞ മുഖ്യമന്ത്രി വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കി. സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വകുപ്പുകള്‍ക്കിടയിലെ ഫയല്‍ നീക്കത്തിനു കാലതാമസം ഉണ്ടാകരുതെന്നു മുഖ്യമന്ത്രി പറഞ്ഞു. അവരവര്‍ തീരുമാനിക്കേണ്ട കാര്യങ്ങളില്‍ അവരവര്‍ തീരുമാനം എടുക്കണം. അഭിപ്രായത്തിനായി അനാവശ്യനായി കാത്തിരിക്കരുത്. തീരുമാനമെടുക്കാതെ ഫയലുകള്‍ വച്ച് തട്ടിക്കളിക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. സ്ഥലമാറ്റം പൂര്‍ണ മായും ഓണ്‍ലൈന്‍ ആക്കും. അര്‍ഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

English Summary:

CM Pinarayi Vijayan About Naveen Babu Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com